മാവേലിക്കര: മാവേലിക്കര റെയില്‍വേ സ്റ്റേഷനോടനുബന്ധിച്ച് കല്ലുമല-ബുദ്ധജങ്ഷന്‍ റോഡില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് നടപ്പുസാമ്പത്തിക വര്‍ഷം റെയില്‍വേ ബജറ്റില്‍ തുക വകയിരു ത്തുമെന്നും ഈ വര്‍ഷം തന്നെ പാലം യാഥാര്‍ഥ്യമാക്കുമെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി കോട്ല ജയസൂര്യപ്രകാശ് റെഡ്ഢി പറഞ്ഞു.
പൊതുമരാമത്ത് വിഭാഗം അപ്രോച്ച് റോഡുകള്‍ക്ക് സാമ്പത്തികം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തണം.
കല്ലുമല മേല്‍പ്പാലത്തിന്‍െറ സമര്‍പ്പണവും മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ഐലന്‍റ് പ്ളാറ്റ്ഫോമിന്‍െറ ഉദ്ഘാടനവും നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ആര്‍. മുരളീധരന്‍, ദക്ഷിണ റെയില്‍വേ കാര്യോപദേശക സമിതിയംഗം അനി വര്‍ഗീസ്, കല്ലുമല രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍