12:30:26
24 Sep 2014
Wednesday
Facebook
Google Plus
Twitter
Rssfeed

കലക്ടറേറ്റില്‍ പഞ്ചിങ് നടപടി പൂര്‍ത്തിയാകുന്നു

കാക്കനാട്: കലക്ടറേറ്റില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍െറയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്‍െറയും ഭാഗമായി കലക്ടറേറ്റ് ജീവനക്കാരുടെ വിരലുകളുടെ ബയോ മെട്രിക് ഇംപ്രഷന്‍ എടുക്കുന്ന ജോലി പൂര്‍ത്തിയായി. 192 ഓളം ജീവനക്കാരാണ് കലക്ടറേറ്റില്‍ വിവിധ സെഷനുകളിലായി ഉള്ളത്.
ജീവനക്കാരുടെ തള്ളവിരലിന്‍െറ ഇംപ്രഷന്‍ എടുക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിലാണ് സൗകര്യം ഒരുക്കിയിരുന്നത്. കെല്‍ട്രോണിന്‍െറ നേതൃത്വത്തിലായിരുന്നു കൈവിരല്‍ ഇംപ്രഷന്‍ എംപോസ് ചെയ്തത്. ഇതിനായി കോ ഓഡിനേറ്റര്‍ കല്യാണ്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. മൂന്നുദിവസംകൊണ്ടാണ് മുഴുവന്‍ ജീവനക്കരുടെയും കൈവിരല്‍ ഇംപ്രഷന്‍ എടുത്തത്. പഞ്ചിങ്ങിനുള്ള ഉപകരണം ഇതിനകം കലക്ടറേറ്റില്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com