കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനും പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്നതിനും ഉപയുക്തമാക്കുന്ന വിജ്ഞാന വീഥി പദ്ധതി എറണാകുളം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഈ മാസം ആരംഭിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസിന്‍െറ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതി പ്രകാരം പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന പുസ്തകങ്ങള്‍, ഇയര്‍ ബുക്കുകള്‍, സീഡികള്‍ എന്നിവ സൗജന്യമായി നല്‍കും. 21 ന് ഉച്ചകഴിഞ്ഞ് ചെറായി രാമവര്‍മ യൂനിയന്‍ ഹൈസ്കൂളില്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ടി.വി.ആര്‍. ഷേണായ് പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍