12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

അറ്റ്ലാന്‍റിസ് റെയില്‍വേ മേല്‍പ്പാലം: സ്ഥലവിലയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി-കലക്ടര്‍

കാക്കനാട്: ഷിപ്യാര്‍ഡിന് സമീപം അറ്റ്ലാന്‍റിസ് റെയില്‍വേ മേല്‍പ്പാലത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച തുക സര്‍ക്കാര്‍ അംഗീകരിച്ചതായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. പനമ്പിള്ളി നഗര്‍ റോഡിനെയും എറണാകുളം എം.ജി റോഡിനെയും ബന്ധിപ്പിക്കുന്നതാണ് അറ്റ്ലാന്‍റിസ് റെയില്‍വേ മേല്‍പ്പാലം. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഡി.എല്‍. പി.സി നിശ്ചയിച്ച തുകയാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.
ഏറ്റെടുക്കുന്ന സ്ഥലത്തെ ഏഴുവരെ വിവിധ കാറ്റഗറികളായി തിരിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം കാറ്റഗറിയില്‍പെടുന്നവരുടെ ഭൂമിക്ക് സെന്‍റിന് 40 ലക്ഷം രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടാം കാറ്റഗറിക്ക് സെന്‍റിന് 28.35 ലക്ഷം രൂപയും മൂന്നാം കാറ്റഗറിയില്‍പെട്ട സ്ഥലങ്ങള്‍ക്ക് 21 ലക്ഷം രൂപയും നാലാം കാറ്റഗറിയില്‍പെട്ട സ്ഥലങ്ങള്‍ക്ക് 24.2 ലക്ഷം രൂപയും അഞ്ച് മുതല്‍ ഏഴ് വരെ കാറ്റഗറിയില്‍പെട്ട സ്ഥലങ്ങള്‍ക്ക് 18 ലക്ഷം രൂപയുമാണ് വിലയായി അംഗീകരിച്ചിട്ടുള്ളത്.
ഓരോ സ്ഥലത്തിനും മൊത്തം നിശ്ചയിച്ചിട്ടുള്ള വിലയുടെ 80 ശതമാനം നല്‍കിയ ശേഷം ഭൂമി എത്രയും വേഗം ഏറ്റെടുക്കാനാണ് ധാരണയായിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു. പാലം നിര്‍മിക്കാനായി ഏറ്റെടുക്കുന്ന സ്ഥലത്ത് ആകെ 27 ഓളം ഭൂ ഉടമകളാണ് ഉള്ളത്. പാലത്തിനായി ആകെ 4.5 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com