കാക്കനാട്: പൈ്ളവുഡ് മലിനീകരണ വിരുദ്ധ സമരം നയിക്കുന്ന കര്‍മ സമിതിയുമായി കലക്ടര്‍ നടത്തിയ മൂന്നാമത് ചര്‍ച്ചയും പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൈ്ളവുഡ് കമ്പനികളുടെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി സമരസമിതി ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി പറഞ്ഞു. ദൂരപരിധി വ്യവസ്ഥ ലംഘിച്ചും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടണമെന്നും ജനവാസ മേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടാതെ മലിനീകരണം വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കമ്പനികളുടെ രാത്രി പ്രവര്‍ത്തനം പുര്‍ണമായും നിരോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിശദമായ വിലയിരുത്തലിനും പഠനത്തിനും കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന നിലപാടാണ് കലക്ടര്‍ സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും പൈ്ളവുഡ് ലോബിക്ക് നല്‍കുന്ന പിന്‍ബലമാണ് സമരം ഒത്തുതീര്‍ക്കുന്നതിന് തടസ്സമായിട്ടുള്ളതെന്ന് കര്‍മ സമിതി ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍