12:30:26
22 Oct 2014
Wednesday
Facebook
Google Plus
Twitter
Rssfeed

മത്തിക്കായല്‍ മുട്ടില്‍ പാടത്ത് കൃഷിയിറക്കി

ചാവക്കാട്: മത്തിക്കായല്‍ മുട്ടില്‍ പാടത്ത് നൂറേക്കര്‍ പുഞ്ചപ്പാടത്ത് നഗരസഭയുടെ സഹായത്തോടെ ഇരുപതോളം കര്‍ഷകര്‍ കൃഷിയിറക്കി. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൃഷി ഇറക്കാന്‍ മൂന്നു ലക്ഷവും പമ്പിങ്ങിനായി രണ്ട് ലക്ഷവും നഗരസഭ സഹായം നല്‍കും. കൃഷി വകുപ്പിന്‍െറ വളം സബ്സിഡിയും പതിനായിരം കിലോ നീറ്റ് കക്കയും ലഭിക്കും.
2010ലും കൃഷി ഇറക്കിയിരുന്നു. വേണ്ടത്ര സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ 2011 ല്‍ ഇറക്കിയില്ല. പിന്നീട് ഇരുപത്തിരണ്ടര ലക്ഷം രൂപ ചെലവാക്കി.
നഗരസഭാ ചെയര്‍പേഴ്സന്‍ എ.കെ. സതീരത്നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കൗണ്‍സിലര്‍മാരായ രാജലക്ഷ്മി, നൂര്‍ജഹാന്‍ ചിങ്ങനാത്ത്, രമണി ബാബുരാജ്, ഇന്ദിരാരാമു, ഫാത്തിമ ഹനീഫ, പൊതുപ്രവര്‍ത്തകരായ എന്‍.കെ. അക്ബര്‍, ടി.എം. ഹനീഫ, അഷ്റഫ് ഹാജി, ബാലന്‍, കൃഷി അസി. ഫീല്‍ഡ് ഓഫിസര്‍ എ.പി. ചാത്തപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com