ചേര്‍പ്പ്: ചേര്‍പ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്കാശുപത്രിയാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കാന്‍ ആശുപത്രി ഹാളില്‍ യോഗം ചേര്‍ന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിഷയത്തില്‍ ഇതുവരെ ചെയ്തകാര്യങ്ങള്‍ ഗീതാഗോപി എം.എല്‍.എ വിശദീകരിച്ചു. ബ്ളോക്കും എം.എല്‍.എയും ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയതായി വിശദീകരിച്ചു.
1988ല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാക്കിയ ആശുപത്രിയില്‍ ഇന്നും ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഇല്ല. പുതിയ സ്റ്റാഫിന്‍െറ തസ്തികകള്‍ സൃഷ്ടിച്ചിട്ടുമില്ല. ദീര്‍ഘകാലമായി ഗൈനക്കോളജിസ്റ്റും ഇല്ല. ഇക്കാര്യങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ താലൂക്കാശുപത്രിയായി ഉയര്‍ത്തിയെങ്കിലെ പറ്റൂവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്‍റ് മിനി ജോസ്, ബ്ളോക്ക് പഞ്ചായത്തംഗം എം. ഇന്ദിര, സെലീന ചന്ദ്രന്‍, ലില്ലി ഔസപ്പ്, ശാന്തകുമാരി, ആരോഗ്യവകുപ്പ്, എന്‍.ആര്‍. എച്ച്.എം ഉദ്യോഗസ്ഥര്‍, എ.ജി. സജീവ്, കെ.എം. അക്ബര്‍, സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍