12:30:26
23 Nov 2014
Sunday
Facebook
Google Plus
Twitter
Rssfeed

റേഷന്‍കടയിലെ അക്രമം: യുവാവ് അറസ്റ്റില്‍

എരുമപ്പെട്ടി: റേഷന്‍കടയുടമയായ യുവതിയെയും ജീവനക്കാരനെയും മര്‍ദിച്ച യുവാവ് അറസ്റ്റില്‍. പന്നിത്തടം കൊട്ടിലിങ്ങല്‍ ഷറഫുദ്ദീനെയാണ് (41)എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
മര്‍ദ്ദനമേറ്റ പന്നിത്തടം കുഴിപറമ്പില്‍ മാധവന്‍െറ മകള്‍ രമ്യ (27), പെരുമ്പുള്ളി വാസുവിന്‍െറ മകന്‍ സന്തോഷ്കുമാര്‍ (41) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിത്തടം അക്കിക്കാവ് റോഡിലെ റേഷന്‍കടയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മദ്യപിച്ച് റേഷന്‍കടയിലെത്തിയ യുവാവ് ക്രിസ്മസിന് അനുവദിച്ച കൂടുതല്‍ പഞ്ചസാര നല്‍കണമെന്ന് ആവശ്യപ്പെട്ടു. റേഷന്‍കാര്‍ഡുമായി വന്നാലെ പഞ്ചസാര നല്‍കാനാവൂവെന്ന് യുവതി അറിയിച്ചു. പ്രകോപിതനായ യുവാവ് മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയപ്പോഴാണ് സന്തോഷിനും മര്‍ദനമേറ്റത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com