ചേര്‍പ്പ്: പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് വീട് കയറി ആക്രമിച്ച കേസില്‍ രണ്ടുപേരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പൂത്തറക്കല്‍ സ്വദേശികളായ ബ്രഹ്മസ്വം വീട്ടില്‍ ജനില്‍ (23), മൂത്താരംവീട്ടില്‍ സലീഷ് (25)എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ മൂത്താരന്‍ വീട്ടില്‍ അനീഷിന്‍െറ വീട് കയറി ആക്രമിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളില്‍ ധനീഷ് എന്ന ആളുടെ വീട് കയറി ആക്രമിച്ച കേസിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍