കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ ഇരുപതോളം വരുന്ന തെരുവ് നായ സംഘം കൂട് തകര്‍ത്ത് ആറ് ആടുകളെ കൊന്നു. മരം ഉപയോഗിച്ച് പണിത ഭദ്രമായ കൂട് തകര്‍ത്താണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇല്ലിച്ചോട് പടിയത്ത് കര്‍ക്കടകവള്ളിയില്‍ മുഹമ്മദിന്‍െറ വീട്ടിലെ ആടുകളെ നായകള്‍ വകവരുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട വീട്ടുകാര്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് പിടയുന്ന ആടുകളും ആക്രമണകാരികളായ നായകളെയുമാണ്. ഒച്ചവെച്ചതോടെ നായകള്‍ മാറിപ്പോയി. ഇതിനിടെ സമീപത്തെ പൊന്തക്കാട്ടില്‍ രണ്ട് ആട്ടിന്‍കുഞ്ഞുങ്ങളെ കടിച്ചുകീറി തിന്നുകയും ചെയ്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്‍െറ അതിര് പങ്കിടുന്നതാണ് സ്ഥലം. തെരുവ് നായകളുടെ ശല്യം പ്രദേശത്ത് ഏറിവരികയാണ്. പലവട്ടം പഞ്ചായത്ത്ധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് മുഹമ്മദിന്‍െറ ബന്ധു നൗഷാദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍