പത്തിരിപ്പാല: ലെക്കിടി ഭാരതപ്പുഴ റെയില്‍വേ ഓവുപാലത്തിന് സമീപത്തുനിന്ന് അനധികൃതമായി മണ്ണെടുക്കുകയായിരുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും ഒറ്റപ്പാലം പൊലീസ് പിടികൂടി. രണ്ടു ടിപ്പറുകളും ഒരു ജെ.സി.ബിയുമാണ് പിടികൂടിയത്. ഡ്രൈവര്‍മാരായ സേലം സ്വദേശി ശിവന്‍, വരോട് സ്വദേശി അജീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് ഏഴിനാണ് സംഭവം. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍