കാഞ്ഞങ്ങാട്: കുപ്രസിദ്ധ കവര്‍ച്ചക്കേസ് പ്രതി കാരാട്ട് നൗഷാദിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. സി.പി.സി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ രവീന്ദ്രന്‍െറ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു നൗഷാദ്. ചൊവ്വാഴ്ച രാവിലെയാണ് ഹോസ്ദുര്‍ഗ് പൊലീസ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വെച്ച് നൗഷാദ് പരാക്രമം കാട്ടിയിരുന്നു. ഉടുവസ്ത്രം ഉരിഞ്ഞ് പൊലീസിനുനേരെ എറിഞ്ഞശേഷം പൂര്‍ണ നഗ്നനായി ഏറെ നേരം പരാക്രമം കാട്ടുകയായിരുന്നു. പൊലീസുകാര്‍ പാടുപെട്ടാണ് വസ്ത്രം ധരിപ്പിച്ച ് നൗഷാദിനെ കോടതിയിലെത്തിച്ചത്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് മാലോം നാട്ടക്കല്ല് സ്വദേശി ജോസിനെ ബ്ളേഡുകൊണ്ട് ദേഹമാസകലം മുറിവേല്‍പിച്ചശേഷം പണം കവര്‍ന്ന കേസിലും നൗഷാദ് പ്രതിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍