കാഞ്ഞങ്ങാട്: മാക്കി സ്വദേശിനിയായ 17കാരി ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരനുള്‍പ്പെടെ മൂന്നു പേര്‍ റിമാന്‍ഡില്‍.
വേലേശ്വരത്തെ ചെങ്കല്ല് കരാറുകാരന്‍ ഗിരീഷ്, ഗിരീഷിന്‍െറ സഹോദരി ഗിരിജ, ഗിരിജയുടെ ഭര്‍തൃമാതാവ് ചെല്ലമ്മ എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തത്.
വെള്ളിക്കോത്ത് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കോടതിയിലെത്തിച്ചപ്പോള്‍ ഗിരീഷിനോടൊപ്പം പോകാനാണ് കുട്ടി താല്‍പര്യം പ്രകടിപ്പിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ചെല്ലമ്മയുടെയും ഗിരിജയുടെയും സംരക്ഷണയില്‍ വിടുകയായിരുന്നു. പിന്നീട്, ഗിരീഷിനൊപ്പം വേലേശ്വരത്തെ ക്വാട്ടേഴ്സില്‍ താമസിച്ചുവരവേയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിനും ആത്മഹത്യാ പ്രേരണക്കുമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റംചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍