ഇരിട്ടി: പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍. അമ്മയോടൊപ്പം കഴിയുകയായിരുന്ന പതിനാലുകാരിയെ ഒന്നര വര്‍ഷത്തോളം 80 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. 80കാരനും മകനും ഓട്ടോ ഡ്രൈവറും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അവര്‍ കുട്ടിക്ക് നല്‍കിയ കൗണ്‍സലിങ്ങിനിടെ പീഡന വിവരം പറയുകയായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി എം. പ്രദീപ് കുമാര്‍, മട്ടന്നൂര്‍ സി.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പടിയൂര്‍, കാക്കയങ്ങാട്, പുന്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍