ചങ്ങനാശേരി: വാണിജ്യനികുതി ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷംമുമ്പ് ചങ്ങനാശേരി വാണിജ്യനികുതി ഓഫിസില്‍ ജോലിചെയ്യവേ ഓഫിസര്‍ തന്നെ ശാരീരികമായി അപമാനപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി ‘മാധ്യമ’ത്തോട് വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞതിങ്ങനെ: ക്ളാസ്ഫോര്‍ ജീവനക്കാരിയായി ജോലി ചെയ്യുന്ന ആളാണ് ഞാന്‍. അഞ്ചിന് ഓഫിസില്‍നിന്ന് ഒരുദിവസം വീട്ടിലേക്ക് പോകാനിറങ്ങിയ തന്നെ അതിന് അനുവദിക്കാതെ കുറച്ചുകൂടി കഴിഞ്ഞിട്ട് പോയാല്‍മതിയെന്ന് പറഞ്ഞ് കൈയില്‍ കയറിപ്പിടിച്ചു. മേലുദ്യോഗസ്ഥന്‍െറ സമീപനത്തില്‍ സംശയംതോന്നി അടുത്ത ദിവസം കോട്ടയം വാണജ്യനികുതി ഡെപ്യൂട്ടി കമീഷണറോട് നേരിട്ട് പരാതി പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ താനും കുടുംബവും കൂടുതല്‍ അപമാനിക്കപ്പെടുമെന്ന് തോന്നിയതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. ഇക്കാര്യം വീട്ടില്‍ പറഞ്ഞു.
ഏറക്കാലം പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയ തങ്ങള്‍ക്ക് ഇനിയും കേസുമായി നടക്കാന്‍വയ്യെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകളെ അപമാനിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ മേലധികാരിയോട് പരാതിപറഞ്ഞതിന്‍െറ പ്രതികാരമാണ് കള്ളക്കേസില്‍ മകളെ കുടുക്കാന്‍ കരുക്കള്‍ നീക്കിയത്. ഇപ്പോള്‍ സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള സൂര്യനെല്ലിക്കേസില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നീതികിട്ടുന്നില്ല. കോടതിയില്‍ കേസെടുക്കുന്ന പലദിവസങ്ങളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍