കോഴിക്കോട്: ലോഡ് ഷെഡിങ്ങിനിടയിലും വായിക്കാനും പഠിക്കാനുമായി വിദ്യാര്‍ഥികള്‍ അന്ധര്‍ ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയില്‍ പരിശീലനം തുടങ്ങി. രാത്രി ലോഡ്ഷെഡിങ് പഠനത്തിന് തടസ്സമാകാതിരിക്കാനാണ് മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബ്രെയില്‍ ലിപിയില്‍ പരിശീലനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് കെ.എസ്. കുസുമം ബ്രെയില്‍ ലിപിയില്‍ പേരെഴുതി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ ഇ. മല്ലിക, ശശിധരന്‍, രാജന്‍, പി.ടി.എം. മുസ്തഫ, മുഹമ്മദ് ബഷീര്‍, റഹീന എന്നിവര്‍ സംസാരിച്ചു. ബ്രെയില്‍ ലിപിയില്‍ പരിശീലനം നേടിയ 10ാംതരം വിദ്യാര്‍ഥിനി ആയിഷ ഫസ്നയാണ് സഹപാഠികള്‍ക്ക് പരിശീലനം നല്‍കുന്നത്. വിദ്യാലയത്തിലെ കാഴ്ച വൈകല്യമുള്ള അധ്യാപകന്‍ മുസ്തഫയില്‍നിന്നാണ് ഒരാഴ്ചക്കകം ഫസ്ന പഠനം പൂര്‍ത്തിയാക്കിയത്. ഇംഗ്ളീഷും മലയാളവും ബ്രെയില്‍ ലിപിയില്‍ നന്നായി എഴുതുന്ന ഫസ്ന ഗുരുനാഥന് പുതുവത്സരത്തില്‍ ഈ ലിപിയില്‍ ഗ്രീറ്റിങ് കാര്‍ഡ് തയാറാക്കി അയക്കാനും മറന്നില്ല. അന്ധര്‍ക്കായി മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ആത്മകഥ ‘വിങ്സ് ഓഫ് ഫയര്‍’ ബ്രെയില്‍ ലിപിയിലേക്ക് പകര്‍ത്തിയെഴുതുന്ന തിരക്കിലാണിപ്പോള്‍ ഫസ്ന.

നിങ്ങളുടെ അഭിപ്രായങ്ങള്‍