ലണ്ടന്‍: ഫോക്ലന്‍ഡ് ദ്വീപസമൂഹം അര്‍ജന്‍റീനയുടേതാണെന്നും തങ്ങള്‍ക്ക് അവയുടെ അധികാരം തിരിച്ചു ലഭിക്കണമെന്നും അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് ക്രിസ്റ്റീന കിര്‍ച്ണര്‍ ആവശ്യപ്പെട്ടു. ഫോക്ലന്‍ഡ് ദ്വീപസമൂഹം അര്‍ജന്‍റീനയില്‍നിന്ന് ബലമായി പിടിച്ചുവാങ്ങിയതാണെന്ന് അവകാശപ്പെട്ട് കിര്‍ച്ണര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെഴുതിയ കത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബ്രിട്ടീഷ് നാവികക്കപ്പലുകള്‍ അര്‍ജന്‍റീനയെ ഫോക്ലന്‍ഡ് ദ്വീപസമൂഹത്തില്‍നിന്ന് തുരത്തിയത്. 649 അര്‍ജന്‍റീനന്‍ സൈനികരുടെയും 255 ബ്രിട്ടീഷ് സൈനികരുടെയും മരണത്തിനിടയാക്കിയ യുദ്ധത്തിന് 30 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വിവാദങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.
1982ലെ യുദ്ധത്തിനുശേഷം അര്‍ജന്‍റീനന്‍ കുടിയേറ്റക്കാരെ പുറത്താക്കി ബ്രിട്ടണ്‍ ബ്രിട്ടീഷ് കുടിയേറ്റക്കാരെ പാര്‍പ്പിക്കുകയായിരുന്നുവെന്നും ദ്വീപസമൂഹം ലണ്ടനില്‍നിന്ന് 8700 മൈല്‍ അകലെയാണെന്നും കിര്‍ച്ണര്‍ പറയുന്നു. 1965ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസാക്കിയ പ്രമേയം തര്‍ക്കദ്വീപിന്‍െറ കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം കാണാനായി അര്‍ജന്‍റീനയോടും ബ്രിട്ടനോടും ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഫോക്ലന്‍ഡ് ദ്വീപസമൂഹം അതിന്‍െറ ഭാവിരാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനൊരുങ്ങവേയാണ് കിര്‍ച്ണര്‍ ഈ ആവശ്യമുന്നയിക്കുന്നത്. ബ്രിട്ടന്‍െറ ഉരുക്കുവനിതയായ മാര്‍ഗരറ്റ് താച്ചര്‍ ഫോക്ലന്‍ഡ് ദ്വീപസമൂഹ തര്‍ക്കത്തെ തന്‍െറ ജീവിതത്തിലെ ഏറ്റവും ചീത്ത നിമിഷങ്ങളായി വിലയിരുത്തിയതിനു ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ വിവാദം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ദ്വീപസമൂഹത്തിന്‍െറ പരമാധികാരത്തെക്കുറിച്ച് സംസാരിക്കാന്‍ തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍