12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഫ്ളോര്‍മില്‍ ഭൂമാഫിയ തകര്‍ത്തതായി പരാതി

കോഴിക്കോട്: സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫ്ളോര്‍മില്‍ ഭൂമാഫിയ തകര്‍ത്തതായി പരാതി. പുതിയറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ന്യൂ ഫ്ളോര്‍മില്‍ കെട്ടിടമാണ് തകര്‍ത്തതെന്ന് ഉടമ ട്രിസ ലമ്പര്‍ട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കസബ പൊലീസിന്‍െറ നിര്‍ദേശമനുസരിച്ച് ഇവിടെ ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡും അക്രമികള്‍ തകര്‍ത്തു.
പൊടിക്കുന്ന മില്ലും വറുക്കുന്ന യന്ത്രവും മോട്ടോര്‍ ഗ്രൈന്‍ഡറും അക്രമികള്‍ കടത്തിക്കൊണ്ടുപോയി. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് ട്രിസ ലമ്പര്‍ട്ട് പറഞ്ഞു.
60 വര്‍ഷം മുമ്പാണ് ജന്മിയുടെ ഭൂമിയില്‍ തന്‍െറ അച്ഛന്‍ ജോണ്‍ പീറ്റര്‍ കെട്ടിടം നിര്‍മിച്ചത്. എല്ലാ രേഖകളോടും കൂടിയാണ് മില്‍ പ്രവര്‍ത്തിക്കുന്നത്. 28 വര്‍ഷം മുമ്പ് ജന്മി മരിച്ചു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല.
ജ്യേഷ്ഠന്‍െറ പേരമക്കള്‍ സ്ഥലത്തിന്‍െറ അവകാശികളെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. മൊത്തം 20 സെന്‍റ് സ്ഥലത്ത് 16 കടകളുണ്ട്. ഇതില്‍ ഏഴ് കടകളും മതിയായ നഷ്ടപരിഹാരം നല്‍കിയാണ് ഒഴിപ്പിച്ചത്. എന്നാല്‍ തന്നോട് സ്ഥലം വിട്ടുകൊടുക്കുന്നതിന് വേണ്ടി ആരും ചര്‍ച്ച നടത്തിയില്ല. സ്ത്രീ ആയതിനാലാണ് അക്രമം കാണിക്കുന്നതെന്ന് ട്രിസ ലമ്പര്‍ട്ട് പറഞ്ഞു. നീതി ലഭിക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com