ലണ്ടന്‍: പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പുതിയ റിപ്പോര്‍ട്ട്. ടൈപ്പ്2 പ്രമേഹരോഗികളെപ്പോലെതന്നെ ടൈപ്പ്1 പ്രമേഹവും ഹൃദയാഘാതത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രമേഹരോഗികള്‍ക്ക് രോഗമില്ലാത്തവരേക്കാള്‍ ഹൃദ്രോഗസാധ്യത അമ്പതു ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍.
ലണ്ടന്‍ ആസ്ഥാനമായുള്ള ദേശീയ പ്രമേഹ കണക്കെടുപ്പ് സമിതിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 2010-2011 വര്‍ഷത്തിനിടയില്‍ 20 ലക്ഷം വരുന്ന പ്രമേഹരോഗികളെയാണ് ഇവര്‍ പഠനത്തിനായി തിരഞ്ഞെടുത്തതെന്ന് ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട്് ചെയ്തു. ഇതില്‍ 14476 പേര്‍ക്ക് ഈ കാലയളവില്‍ ഹൃദയാഘാതമുണ്ടായതായി പഠനറിപ്പോര്‍ട്ട് പറയുന്നു. ഈ കണക്ക് പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു. കൂടാതെ, 45,000 പേരുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പ്രധാനകാരണവും വലിയ തോതിലുള്ള പ്രമേഹമായിരുന്നുവെന്നും പഠനം പറയുന്നു.
2011ല്‍ 47000 പ്രമേഹമരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതില്‍നിന്ന് വിഭിന്നമായി 65700 പേരാണ് ആ വര്‍ഷം മരണപ്പെട്ടത്. പ്രമേഹരോഗികളുടെ മരണത്തില്‍ ഇംഗ്ളണ്ടില്‍ 22200 പേരുടെയും വെയില്‍സില്‍ 1900 പേരുടെയും വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
ഇംഗ്ളണ്ടില്‍ 28 ലക്ഷം പേര്‍ നിലവില്‍ പ്രമേഹ രോഗംമൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്, കൂടാതെ ഒമ്പതു ലക്ഷത്തോളം പേര്‍ രോഗത്തെക്കുറിച്ച് അജ്ഞരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍