കോഴിക്കോട്: ഈസ്റ്റ് വെള്ളിമാട്കുന്ന് മേഖലയില്‍ ആശാരിയുടെ വേഷത്തില്‍ മോഷ്ടാവ് വിലസുന്നതായി പരാതി. പണി ആയുധങ്ങളുള്ള സഞ്ചിയുമായി 35 വയസ്സ് തോന്നിക്കുന്ന യുവാവാണ് വ്യാഴാഴ്ച വീടുകളിലെത്തി മോഷണം നടത്തിയത്. മുളന്തല സുപ്രിയയുടെ വീട്ടില്‍ നിന്ന് യുവാവ് 3700 രൂപയോളം മോഷ്ടിച്ചതായി ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ആശാരിപ്പണി അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് സാധനം വാങ്ങാന്‍ നല്‍കിയ 1000 രൂപയും പേഴ്സിലെ ബാക്കി പണവും മോഷ്ടിച്ചുകടന്നുകളഞ്ഞത്രെ. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജാനമ്മ കുഞ്ഞുണ്ണിയുടെ വീട്ടിലും മോഷ്ടാവ് കയറി. ആളില്ലാത്തതിനാല്‍ വീടിന് ചുറ്റും നടക്കുകയായിരുന്നു. പരിസരവാസി ചോദ്യം ചെയ്തപ്പോഴേക്കും രക്ഷപ്പെട്ടു. പരിസരത്തെ പല വീടുകളിലും യുവാവ് എത്തിയതായി നാട്ടുകാര്‍ പഞ്ഞു. കഴിഞ്ഞ ദിവസവും ഇയാള്‍ ആശാരി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍