ന്യൂദല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്ത് മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം പതിനാറര കോടിയാവും. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് പി.സി, മറ്റ് യു.എസ്.ബി അഡാപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം 2012 ഡിസംബറില്‍ 8.79 കോടി കടന്നിരുന്നു. ഇത് 2014ല്‍ ഇരട്ടിയിലേറെയാകുമെന്ന് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ഒക്ടോബറില്‍നിന്ന് ഡിസംബര്‍ കാലയളവില്‍ മാത്രം 80 ലക്ഷത്തിലധികം ഉപയോക്താക്കളാണ് കൂടിയത്. ഇ-മെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍, മെസഞ്ചര്‍ എന്നിവയാണ് മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ ഇഷ്ട സങ്കേതങ്ങള്‍.
ഓണ്‍ലൈന്‍ വാര്‍ത്തകള്‍, ഗെയിമുകള്‍, വീഡിയോ എന്നിവക്കായി ആഴ്ചയില്‍ രണ്ടു മുതല്‍ ആറു തവണവരെ പരതാറുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി 50 ശതമാനം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി നെറ്റ് ഉപയോഗിക്കുന്നവര്‍ 30 ശതമാനത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍