സ്വര്‍ണ ഇറക്കുമതി ചുങ്കം കൂട്ടുന്നു

സ്വര്‍ണ ഇറക്കുമതി ചുങ്കം കൂട്ടുന്നു

ന്യൂദല്‍ഹി: കയറ്റുമതി-ഇറക്കുമതി കമ്മി അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ സ്വര്‍ണത്തിന്‍െറ ഇറക്കുമതി ചുങ്കം വീണ്ടും കൂട്ടുന്നു. സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത് തടയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്വര്‍ണത്തിന്‍െറ ഡിമാന്‍ഡ് കുറക്കല്‍ അനിവാര്യമായതിനാല്‍, മഞ്ഞലോഹം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയ ഏര്‍പ്പാടാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നതായി ധനമന്ത്രി പി. ചിദംബരം ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഇറക്കുമതിയുടെ പ്രധാനഭാഗവും സ്വര്‍ണമായതിനാലാണ് ഈ നടപടിക്ക് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സ്വര്‍ണ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇതു മൂന്നാംതവണയാണ് സ്വര്‍ണ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus