ജെറ്റ് എയര്‍വേസിന്‍െറ ഓഹരി ഇത്തിഹാദ് വാങ്ങുന്നു

ന്യൂദല്‍ഹി: പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന്‍െറ ഓഹരി സ്വന്തമാക്കാന്‍ യു.എ.ഇയിലെ ഇത്തിഹാദ് എയര്‍വേസ് രംഗത്ത്. ഇതുസംബന്ധിച്ച് ഇത്തിഹാദുമായി ചര്‍ച്ച നടന്നുവരുകയാണെന്ന് ജെറ്റ് എയര്‍വേസ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ അറിയിച്ചു. ഇതോടെ, വിപണിയില്‍ ജെറ്റ് എയര്‍വേസിന്‍െറ ഓഹരിമൂല്യത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. നേരത്തേ, കടക്കെണിയിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സ് പുനഃസ്ഥാപിക്കാന്‍ കിങ്ഫിഷറിന് സാധിക്കാതെ പോയതോടെ പിന്മാറി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus