12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഡി.സി.സി പ്രസിഡന്‍റ്: ചുമതലയൊഴിയുന്നത് ഉത്തരവാദിത്തം നിറവേറ്റിയതിനുശേഷം -പി.വി. ബാലചന്ദ്രന്‍

കല്‍പറ്റ: ഹൈകമാന്‍ഡും കെ.പി.സി.സിയും ഏല്‍പിച്ച ഉത്തരവാദിത്തം പൂര്‍ണ അര്‍ഥത്തില്‍ നിറവേറ്റിയതിനുശേഷമാണ് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതെന്ന് മുന്‍ പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ കാലഘട്ടത്തിലാണ് പദവി ഏറ്റെടുത്തത്.കമ്മിറ്റികള്‍ പുന$സംഘടിപ്പിച്ച് കോണ്‍ഗ്രസിനെ ജില്ലയില്‍ ശക്തിപ്പെടുത്തി. ഗ്രൂപ് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ചു. യു.ഡി.എഫിനെ ഒറ്റക്കെട്ടായി നയിച്ചു.
ഇതിന്‍െറ ഫലമായി മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി.
അന്യജില്ലക്കാരനായിട്ടും മലബാറുകാരനല്ലാതിരുന്നിട്ടും എം.ഐ. ഷാനവാസിന് വയനാട് ജില്ലയില്‍നിന്ന് മാത്രം 65,000ല്‍പരം വോട്ടിന്‍െറ ഭൂരിപക്ഷം നല്‍കി. കാല്‍നൂറ്റാണ്ടുകാലം എല്‍.ഡി.എഫ് ഭരിച്ച കല്‍പറ്റ നഗരസഭ ഭരണം പിടിച്ചെടുത്തത് യു.ഡി.എഫ് കൂട്ടായ്മയുടെ തെളിവാണ്. 1980കളില്‍ വയനാട് ജില്ലയുടെ രൂപവത്കരണത്തോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപിതമായിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com