സുല്‍ത്താന്‍ ബത്തേരി: വയനാട് റെയില്‍വേയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, സഹമന്ത്രി കെ. ജയസൂര്യപ്രകാശ് റെഡ്ഢി എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ച ഏറെ ഫലപ്രദമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍. ജനുവരി രണ്ടിന് കോഴിക്കോട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാതയുടെ ഒന്നാംഘട്ടമായി നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി പാത യാഥാര്‍ഥ്യമാക്കുക, റെയില്‍വേ ബജറ്റില്‍ പദ്ധതിക്ക് തുക വകയിരുത്തുക എന്നിവയാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
72 കിലോ മീറ്റര്‍ ദൂരം വരുന്ന നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി റെയില്‍പാതക്ക് 805 കോടി രൂപ മാത്രമാണ് ചെലവു വരുക. മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയും വയനാട്, നീലഗിരി, മൈസൂര്‍, ചാമരാജ് നഗര്‍, കൊടക്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രണ്ടു കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യുന്ന പദ്ധതിയാണിത്. വനമേഖലയിലൂടെയുള്ള നാല് റോഡുകളിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറക്കുന്ന പദ്ധതിയുടെ പരിസ്ഥിതി പ്രാധാന്യവും മറ്റ് വിവരങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് കൈമാറി.
വയനാടിന്‍െറ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം, ഐ.ടി, കാര്‍ഷിക മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ചര്‍ച്ച നടന്നത്.
ബത്തേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. അയൂബ്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, ഭാരവാഹികളായ അഡ്വ. ജോസ് വി.തണ്ണിക്കോട്, എം.എ. അസൈനാര്‍, ഷബീര്‍ അഹമ്മദ്, ഡോ. ബിജു, മാടക്കര അബ്ദുല്ല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍