12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

പ്രതിഷേധത്തിന് പരിധി വേണം -കെ. മുരളീധരന്‍

പ്രതിഷേധത്തിന് പരിധി വേണം -കെ. മുരളീധരന്‍

തൃശൂര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പുന$സംഘടിപ്പിച്ച ഹൈകമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധമുള്ളവര്‍ നടത്തുന്ന വികാരപ്രകടനങ്ങളില്‍ അച്ചടക്ക ലംഘനമില്ലെങ്കിലും എല്ലാറ്റിനും പരിധിയുണ്ടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ഓര്‍മിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റായി ഒ. അബ്ദുറഹ്മാന്‍കുട്ടി ചുമതലയേറ്റതിന്‍െറ ഭാഗമായി കെ. കരുണാകരന്‍ സപ്തതി സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. രഹസ്യങ്ങള്‍ സൂക്ഷിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉള്ളിലുള്ളത് പരസ്യമായി പറയും.
പുന$സംഘടനയുമായി ബന്ധപ്പെട്ട വികാരപ്രകടനങ്ങളും അതിന്‍െറ ഭാഗമാണ്. എന്നാല്‍ എത്ര പ്രതിഷേധിച്ചാലും ഹൈകമാന്‍ഡ് തീരുമാനം മാറ്റില്ല. തീരുമാനം ഹിതകരമല്ലെന്ന് തോന്നുന്നവര്‍ അത് പ്രകടിപ്പിക്കുന്നത് അച്ചടക്ക ലംഘനമായി കാണേണ്ടതില്ല. കരുണാകരന്‍െറ ആനുകൂല്യം പറ്റി ഒ. അബ്ദുറഹ്മാന്‍കുട്ടിയെ പോലെ പാരമ്പര്യമുള്ള നേതാക്കളെ ചവിട്ടി കടന്നുപോയവനാണ് താനെന്ന് മുരളീധരന്‍ കുമ്പസാരിച്ചു. തൃശൂര്‍ അടക്കമുള്ള ഡി.സി.സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കെ.പി.സി.സി നേതൃത്വം ക്രിയാത്മകനടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാരായ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com