തൊടുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംരംഭകത്വ വികസന സെമിനാര്‍ തൊടുപുഴയില്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ. ജോസഫ്,ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി.എം. പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.റസിയ കൊന്താലം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത 50 കര്‍ഷകര്‍ക്കാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മണ്ണുത്തി വെറ്ററിനറി കോളജ്, മൃഗസംരക്ഷണ വകുപ്പ് ട്രെയ്നിങ് സെല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നബാര്‍ഡ്, ക്ഷീര വികസന വകുപ്പ് എന്നീ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ മൃഗങ്ങളുടെ പരിപാലനം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ധനസമാഹരണവും വിനിയോഗവും മലിനീകരണ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകളെടുക്കും. തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് ഒരാഴ്ച നീളുന്ന വിദഗ്ധ പരിശീലനവും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍