ചങ്ങനാശേരി: 136ാമത് മന്നംജയന്തി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. ആചാര്യന്‍െറ സ്മരണപുതുക്കി സമുദായംഗങ്ങള്‍ക്കൊപ്പം രാഷ്ട്രീയകേരളവും പെരുന്നയിലേക്ക് ഒഴുകിയെത്തി. മന്നംസമാധി മണ്ഡപത്തിലേക്ക് ബുധനാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകളാണ് പുഷ്പാര്‍ച്ചനക്കായി എത്തിയത്.
ബുധനാഴ്ച രാവിലെ 10.20ന് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്‍റണി എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, പ്രസിഡന്‍റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, വൈസ് പ്രസിഡന്‍റ് പ്രഫ.വി.പി. ഹരിദാസ്, ട്രഷറര്‍ ഡോ.എം. ശശികുമാര്‍, കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥ പിള്ള, ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍, കലഞ്ഞൂര്‍ മധു, പി.എന്‍. സുരേഷ്, എം. സംഗീത് കുമാര്‍, അഡ്വ.എം.എസ്. മോഹന്‍ എന്നിവര്‍ക്കൊപ്പം മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സ്കൂള്‍ മൈതാനത്തെ സമ്മേളനവേദിയിലേക്ക് വാദ്യഘോഷത്തോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചു.
വേദിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന മന്നത്ത് പത്മനാഭന്‍െറയും ചട്ടമ്പിസ്വാമികളുടെയും ഛായചിത്രങ്ങള്‍ക്കുമുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് നേതാക്കള്‍ വേദിയിലേക്ക് കയറിയത്. സമ്മേളനത്തില്‍ എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറഞ്ഞു. സ്വസമുദായത്തിനും രാജ്യപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കുകയും വരും തലമുറയെ അതിന് ചുമതലപ്പെടുത്തുകയും ചെയ്ത മന്നത്ത് പത്മനാഭന്‍െറ ദീപ്തസ്മരണകളാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമ്രന്ത്രി എ.കെ.ആന്‍റണി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, സി.എഫ്. തോമസ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് രാധ വി. നായര്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി.
മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം മാധവന്‍തമ്പിയുടെ മകന്‍ എം. കോമളകുമാര്‍ മന്നം മ്യൂസിയത്തിന് മുന്നില്‍സ്ഥാപിക്കാന്‍ നല്‍കിയ 75 കിലോഭാരമുള്ള വെങ്കല പ്രതിമ ജി. സുകുമാരന്‍ നായര്‍ ഏറ്റുവാങ്ങി. കോമളകുമാറിനെ എ.കെ. ആന്‍റണി പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയംനേടിയ കുട്ടികള്‍ക്ക് പുരസ്കാരം നല്‍കി. ട്രഷറര്‍ ഡോ.എം. ശശികുമാര്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍