നടുവില്‍: പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് മുസ്ലിംലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ബുധനാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍നിന്നാണ് മുസ്ലിംലീഗിലെ പി.കെ. ഫാത്തിമ, എം.പി. വഹീദ, പി. റഹ്മത്ത് എന്നിവര്‍ ഇറങ്ങിപ്പോയത്. വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്ന ലിസ്റ്റ് ഉണ്ടാക്കുന്നതില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മാത്യു ഏകപക്ഷീയ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണ് ഇറങ്ങിപ്പോകല്‍. മെംബര്‍മാരോടോ, ഭരണസമിതിയിലോ ചര്‍ച്ചചെയ്തില്ലെന്നാരോപിച്ച് പി.കെ. ഫാത്തിമയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
അതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ഏകാധിപത്യ നിലപാടിനും അഴിമതിക്കുമെതിരെ വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ യൂത്ത്ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞമാസം 14നാണ് പഞ്ചായത്ത് പ്രസിഡന്‍റുമായുള്ള അഭിപ്രായഭിന്നതയെതുടര്‍ന്ന് ലീഗിലെ പി.കെ. ഫാത്തിമ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്. ഈമാസം 15ന് നടക്കുന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ പി.ടി. മാത്യുവിനെ മാറ്റണമെന്ന ലീഗിന്‍െറ ആവശ്യം കോണ്‍ഗ്രസ് തള്ളിയതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍