വയലിന്‍ വിദ്വാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

വയലിന്‍ വിദ്വാന്‍  എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ വയലിന്‍ വിദ്വാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ (82) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിനിസ്റ്റായിരുന്ന പരവൂര്‍ സുന്ദരം അയ്യരുടെ മകനാണ്. 1931 ജൂണ്‍ 10ന് ആലുവക്കടുത്തുള്ള പറവൂരില്‍ ജനിച്ചു. സുന്ദരം അയ്യര്‍ പിന്നീട് ചെന്നൈയിലേക്ക് കുടിയേറി. എട്ടാം വയസ്സില്‍ പിതാവിനോടൊപ്പം വേദിയില്‍ അരങ്ങേറ്റം കുറിച്ച എം.എസ്.ജി 75 വര്‍ഷക്കാലം വയലിന്‍ രംഗത്ത് നിറഞ്ഞുനിന്നു. വയലിന്‍ സോളോ കച്ചേരിയില്‍ എണ്ണപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ ഗോപാലകൃഷ്ണന്‍െറ പറവൂര്‍ ശൈലി ഏറെ പ്രശസ്തമാണ്.
കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും അദ്ദേഹത്തിന് ഒരുപോലെ അവഗാഹമുണ്ടായിരുന്നു.
2012ല്‍ പത്മഭൂഷണ്‍ ബഹുമതി നേടി. പത്മശ്രീ, ടാഗോര്‍ രത്ന അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, സംഗീത കലാനിധി പുരസ്കാരം, തമിഴ്നാട് സര്‍ക്കാറിന്‍െറ കലൈമാമണി അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.
ഭാര്യ: മീനാക്ഷി. മക്കള്‍: വയലിനിസ്റ്റുകളായ എം. നര്‍മദ, സുരേഷ്കുമാര്‍, ലത. സംസ്കാരം ഇന്നലെ വൈകീട്ട് നാലിന് ചെന്നൈ മൈലാപ്പൂര്‍ ശ്മശാനത്തില്‍ നടന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus