കോലഞ്ചേരി: ജില്ലയുടെ കൗമാര കലാമേളക്ക് കോലഞ്ചേരിയില്‍ തിരിതെളിഞ്ഞു. ഇനി നാലുദിവസം സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍ കലയുടെ നൂപൂരധ്വനികളുയരും. വൈകുന്നേരം സാംസ്കാരിക ഘോഷയാത്രക്ക് ശേഷം പൊതുസമ്മേളനം കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടി ഭാമ കലാദീപം തെളിച്ചു. മന്ത്രിമാരായ കെ. ബാബു അറബി സാഹിത്യോത്സവവും ഡോ.എം.കെ. മുനീര്‍ സംസ്കൃതോത്സവവും ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ തയാറാക്കിയ പേഴക്കാപ്പിള്ളി ഗവ.സ്കൂള്‍ അധ്യാപകന്‍ കെ.എം. ഹസന് സാജു പോള്‍ എം.എല്‍.എ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. സോമന്‍, അഡ്വ. സാജിത സിദ്ദീഖ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.കെ. അയ്യപ്പന്‍കുട്ടി, കെ. കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ നിബു കെ. കുര്യാക്കോസ്, എം.എസ്. രാജി, കെ.കെ. സോമന്‍, ജില്ലാ പഞ്ചായത്തംഗം ധനുജ ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ എം.ഡി. മുരളി സ്വാഗതവും സലീം ഫാറൂക്കി നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍