കാക്കനാട്: റോഡപകടങ്ങള്‍ കുറക്കാനും വാഹനബാഹുല്യം മൂലമുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാനുമായി ജലഗതാഗതത്തിന് സബ്സിഡി അനുവദിക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. കാക്കനാട് റോയല്‍ റസിഡന്‍റ്സി ഹോട്ടലില്‍ 24 ാമത് ദേശീയ റോഡ് സുരക്ഷാ വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ചരക്കുകള്‍ കൊണ്ടുപോകാനും യാത്രക്കും ജലഗതാഗതം കൂടുതല്‍ പ്രയോജനപ്പെടുത്താനും ചരക്ക് കയറ്റിപോകുന്ന വാഹനങ്ങള്‍ റോഡിന്‍െറ ഇടതുവശം ചേര്‍ന്ന് പോകുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് നിയമം കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെന്നി ബെഹനാന്‍ എം .എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലയുടെ എല്ലാ മേഖലയിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്ന ബോധവത്കരണ യാത്രാവാഹനം മന്ത്രി കെ. ബാബു ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജി. പി.എ. ഹാഷിം, ആര്‍.ടി.ഒ ബി.ജെ. ആന്‍റണി, ജോയന്‍റ് ആര്‍.ടി.ഒ സാദിക് അലി എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍