12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ഇടവൂരില്‍ പ്ളാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം; 60 ലക്ഷം രൂപയുടെ നാശനഷ്ടം

പെരുമ്പാവൂര്‍: ഇടവൂരില്‍ പ്ളാസ്റ്റിക് കമ്പനിയില്‍ അഗ്നിബാധയില്‍ യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. ഒക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് പോളിമേഴ്സ് സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്ഥാപന ഉടമ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഇടവൂര്‍ ചിറ്റുപ്പറമ്പില്‍ ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അഗ്നി ബാധയില്‍ കമ്പനിയിലെ യന്ത്രസാമഗ്രികളും ചാക്കില്‍ സൂക്ഷിച്ചിരുന്ന പ്ളാസ്റ്റിക് പാഴ്വസ്തുക്കളുമാണ് കത്തി നശിച്ചത്. പ്ളാസ്റ്റിക് പൊടിക്കുന്ന രണ്ടുഗ്രൈന്‍റര്‍, രണ്ടുകട്ടിങ് മെഷിന്‍, ഇവ പ്രവര്‍ത്തിപ്പിക്കുന്ന നാല് മോട്ടോറുകള്‍, വെല്‍ഡിങ് മെഷിന്‍ തുടങ്ങിയ യന്ത്രസാമഗ്രികള്‍ അഗ്നിക്കിരയായി. ഷീറ്റുമേഞ്ഞ കെട്ടിടവും തീയില്‍ കത്തിയമര്‍ന്നു. മേല്‍ക്കൂരയില്‍ തീ ആളിപ്പടര്‍ന്ന് പരിസരത്തെ റബ്ബര്‍ മരങ്ങളും തെങ്ങും കത്തി നശിച്ചിട്ടുണ്ട്.
കമ്പനിക്കകത്ത് ഓഫിസില്‍ ഉറങ്ങിക്കിടന്ന ഡ്രൈവര്‍ ബെന്നിയാണ് തീപിടിച്ച വിവരം ആദ്യം അറിയുന്നത്. എതാനും അന്യസംസ്ഥാന തൊഴിലാളികളും കമ്പനിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്സിന്‍െറ സാഹായം തേടിയെങ്കിലും തീ നിയന്ത്രിക്കാനാകാത്തവിധം കത്തിപ്പടരുകയായിരുന്നു. മുവാറ്റുപുഴ,കോതമംഗലം, ആലുവ, അങ്കമാലി ഭാഗങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി. 11 യൂനീറ്റുകള്‍ പുലരുന്നതുവരെ വെള്ളം പമ്പുചെയ്ത് തീയണച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
പ്ളാസ്റ്റിക് പാഴ്വസ്തുക്കള്‍ ശേഖരിച്ച് പൊടിച്ച് കയറ്റി അയക്കുന്ന സ്ഥാപനമാണിത്. കമ്പനിക്കകത്തും പുറത്തെ റബ്ബര്‍ തോട്ടത്തിലുമായി അയ്യാരത്തിലേറെ ചാക്കുകളില്‍ പ്ളാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഇവ പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരത്തില്‍ കത്തിപ്പടര്‍ന്നതോടെ പരിസരത്തെ മരങ്ങളും തെങ്ങും അഗ്നിക്കിരയായി. പ്ളാസ്റ്റിക് കത്തിയുണ്ടായ പുക പരിസര വാസികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com