കരുനാഗപ്പള്ളി: 170 ലിറ്റര്‍ സ്പിരിറ്റും കാറും ഉപേക്ഷിക്കപ്പെട്ട നിലയില്‍ എക്സൈസ് സംഘം കണ്ടെത്തി. 35 ലിറ്റര്‍ വീതം കൊള്ളുന്ന അഞ്ച് കന്നാസുകളില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റും നാനോ കാറുമാണ് കഴിഞ്ഞരാത്രിയില്‍ തഴവ പാവുമ്പ വടക്ക് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ എക്സൈസ് സംഘം കണ്ടെടുത്തത്. കഴിഞ്ഞദിവസം രാത്രിയില്‍ എക്സൈസ് ് വാഹന പരിശോധന നടത്തുന്നതിനിടെ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. എക്സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും അരമത്ത്മഠം ജങ്ഷന്‍ വഴി മണപ്പള്ളി പാവുമ്പാ ഭാഗത്തേക്ക്പോയ കാര്‍ പാവുമ്പ വടക്ക് റോഡില്‍ ഉപേക്ഷിച്ച് കാറിലുള്ളവര്‍ കടന്നുകളയുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് നിറച്ച അഞ്ച് കന്നാസുകള്‍ കണ്ടെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍