കൊല്ലം: സ്ത്രീകളുടെ പ്രസവം ലൈവായി കാണാന്‍ കാത്തിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥയെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. കൊല്ലം പ്രസ് ക്ളബില്‍ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ഫോട്ടോകള്‍ കാണുമ്പോള്‍ സംഭവങ്ങളുടെ തീവ്രതയും ദു$ഖവും മനസ്സിലാകും. ചരിത്രത്തിന്‍െറ നേര്‍രേഖയാണ് ഫോട്ടോഗ്രഫി പറയുന്നത്. വിദേശത്തുനിന്ന് ഇവിടെയെത്തി ഒരാഴ്ചയോളം കാത്തിരുന്ന് ആനയുടെ പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ മനുഷ്യസ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്നു. ഒരു നടന്‍ തന്നെ പറയും രാവിലെ സ്വര്‍ണം വാങ്ങാന്‍ ഉച്ചക്ക് പറയും പണയം വെക്കാന്‍. വൈകിട്ടെന്താ പരിപാടിയെന്നാണ് അടുത്ത ചോദ്യം. താരങ്ങള്‍ പറയുന്നതിന് പിറകെ പോകുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബില്‍ നടന്ന കാഴ്ചക്കപ്പുറം ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍മാരെ ചടങ്ങില്‍ ആദരിച്ചു. ഡി. അജയകുമാര്‍, ടി.കെ. പ്രദീപ്കുമാര്‍, ബിനോജ്, ജ്യോതിരാജ്, ജെ. നാസിം, വേണുഗോപാല്‍, രാജന്‍ എം. തോമസ്, തോമസ് മാത്യു, ഷെഫീഖ്, സുരേഷ് ചൈത്രം, സുരേഷ് കുമാര്‍, റോണ റിബൈറോ, കാഴ്ചക്കപ്പുറം പ്രദര്‍ശനത്തിന്‍െറ സ്പോണ്‍സര്‍ കൊല്ലൂര്‍വിള സഹകരണ ബാങ്കിനുവേണ്ടി സെക്രട്ടറി മേബിള്‍ സ്റ്റീഫന്‍, കൊല്ലം വി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഐസക് മാത്യു, മലബാര്‍ ഫുട്കോര്‍ട്ട് എം.ഡി. സദാശിവന്‍ നായര്‍, അടിക്കുറിപ്പ് മത്സര വിജയികളായ ശ്രീരംഗം ജയകുമാര്‍, രാജേന്ദ്രന്‍, മത്സരത്തിന്‍െറ ലോഗോ ഡിസൈനര്‍ എന്നിവര്‍ക്ക് സ്പീക്കര്‍ ഉപഹാരം നല്‍കി. സ്പീക്കര്‍ പുതുവത്സര കേക്കും മുറിച്ചു. തുടര്‍ന്ന് പുതുവത്സര സദ്യയും നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍