കൊല്ലം: തെക്കന്‍ ജില്ലകളില്‍ ബൈക്ക് മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. കരീപ്ര ഇടയ്ക്കിടം പ്ളാക്കോട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം രാഹുല്‍ ഭവനില്‍ മനോജ്കുമാര്‍ (36) ആണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്. പവിത്രേശ്വരത്തുള്ള എസ്.എന്‍.പുരം ഐരക്കുഴിയില്‍ നിന്ന് മോഷ്ടിച്ചതാണ് ബൈക്കെന്ന് ഇയാള്‍ സമ്മതിച്ചു.
കൊല്ലം ഈസ്റ്റ് എസ്.ഐ ജി. ഗോപകുമാര്‍, അഡീഷനല്‍ എസ്.ഐ ഹാരിസണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോസ്പ്രകാശ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരിലാല്‍, സജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍