പത്തനംതിട്ട: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ തിടി വാര്‍ഡിലെ കള്ളിപ്പാറ ഖനനം ചെയ്യുന്ന ക്രഷര്‍ ലോബിക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി വാര്‍ത്താ സമ്മേളന ത്തില്‍ ആവശ്യപ്പെട്ടു.
സോണ്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കരിങ്കല്‍ ഖനന മാഫിയയുടെ സമ്മര്‍ദത്തിന് വഴങ്ങി ക്രഷറിന് അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. പത്തനംതിട്ട കലക്ടറേറ്റിന് മുന്നില്‍ അനശ്ചിതകാല സമരം തുടങ്ങുമെന്നും അറിയിച്ചു.
എസ്.ഡി.പി. ഐ സംസ്ഥാന സമിതിയംഗം ജ്യോതിഷ് പെരുമ്പുളിക്കല്‍, ഭുസമര ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ എം.ജി. മനോഹരന്‍, ജനകീയ പ്രതിരോധ സമിതി പ്രസിഡന്‍റ് എം.ജി. രജീന്ദ്രനാഥ കുറുപ്പ്, എസ്.ഡി. പി.ഐ ജില്ലാ നേതാക്കളായ ഷിനാജ് കോട്ടാങ്ങല്‍ മുഹമ്മദ് പി. സലീം, ഷിബു, സി.പി. നസീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍