വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം
text_fieldsചങ്ങനാശേരി: വാഴപ്പള്ളിയിൽ കോയിപ്പുറത്ത്് പുരാതന വീട് കത്തി നശിച്ചു. അറ,നിര,മച്ച് എന്നിവ കത്തിനശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പെരുന്ന വൃന്ദാവനിൽ ലതയുടെ ഉടമസ്ഥതയിലുളള മുത്തേടം വീടാണ് കത്തി നശിച്ചത്.വാഴപ്പളളി സ്വദേശിനി ഗീത ജി.പ്രഭുവും കുടുംബവും ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോൾ വീട്ടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.ഗീത വീടിനു വെളിയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.തീ പട൪ന്നുപിടിച്ച് വളരെ നേരം കഴിഞ്ഞാണ് നാട്ടുകാ൪ കണ്ടത്.ഇത് വലിയ നാശത്തിനു കാരണമായി.ചങ്ങനാശേരിയിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് സംഘമെത്തി രണ്ട് മണിക്കൂ൪ ശ്രമിച്ചാണ് തീ അണച്ചത്. വഴി സൗകര്യം ഇല്ലാതിരുന്നത് അഗ്നിശമന സേനയുടെ വാഹനം പ്രവേശിക്കുന്നതിന് തടസ്സമായി. വീട്ടിൽ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങളും ഫ൪ണിച്ചറുകളും കത്തി നശിച്ചു.അസി.സ്റ്റേഷൻ ഓഫിസ൪ കെ.പി.സന്തോഷ്, രാജൻ,സതീഷ്,പി.സി.വിജയകുമാ൪,യു.ബാബു,രാജപ്പൻ,സജി പുന്നൂസ് എന്നിവ൪ രക്ഷാ പ്രവ൪ത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
