12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

വാഗമണ്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്‍െറ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ചീഫ് വിപ്പ് പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 12 ന് വാഗമണ്ണിന് സമീപമുള്ള കാരിയാട് ടോപ്പില്‍ ചീഫ് വിപ്പ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ജനവാസ കേന്ദ്രങ്ങളില്‍ രാത്രി അപകട സാധ്യത ഏറുമെന്നതിനാലാണ് നിര്‍മാണം പകല്‍ മാത്രമാക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. 45,000 ക്യൂബിക് മീറ്റര്‍ പാറ പൊട്ടിച്ച് മാറ്റേണ്ടതുണ്ടെന്നും അതിനുവേണ്ടി ആറു മാസം കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദിനം പ്രതി രാവിലെ 11 നും ഉച്ചക്ക് ഒന്നിനുമാണ് പാറപൊട്ടിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലികള്‍ നടക്കുന്നതിന് ഇരുവശത്തും ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും ബ്ളോക് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.ടൂറിസ്റ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കുമുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സമയം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com