ഈരാറ്റുപേട്ട: ജില്ലാ ക്ഷീരവികസന വകുപ്പിന്‍െറ ആഭിമുഖ്യത്തിലുള്ള ക്ഷീരകര്‍ഷക സംഗമം ജനുവരി മൂന്ന്, നാല് തീയതികളില്‍ ഈരാറ്റുപേട്ടയില്‍ നടക്കും. മൂന്നിന് രാവിലെ 9.30ന് ആലുന്തറ മറ്റക്കൊമ്പനാല്‍ പുരയിടത്തില്‍ നടക്കുന്ന കന്നുകാലി പ്രദര്‍ശനമത്സരം ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജോമോന്‍ ഐക്കര അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ഹാഷിം മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ളോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ്ദാനം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മി നിര്‍വഹിക്കും.
നാലിന് രാവിലെ 10ന് പി.ടി.എം.എസ് ഓഡിറ്റോറിയത്തില്‍ ക്ഷീരകര്‍ഷക സംഗമം ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ്ദാനം ആന്‍േറാ ആന്‍റണി എം.പിയും മുഖ്യപ്രഭാഷണം ജോയി എബ്രഹാം എം.പിയും നിര്‍വഹിക്കും. ജില്ലയില്‍ ഏറ്റവും അധികം പാല്‍ അളന്നതിനുള്ള അവാര്‍ഡ് ഡോ. എന്‍. ജയരാജ് എം.എല്‍.എ സമ്മാനിക്കും. ക്ഷീരവികസന സെമിനാര്‍ നടക്കും. 12.15ന് പൊതുസമ്മേളനം ക്ഷീരവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. സംഘം പ്രസിഡന്‍റുമാരെ ജോസ് കെ. മാണി എം.പി ആദരിക്കും. മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്ദാനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എയും തീറ്റപ്പുല്‍കൃഷിയിലെ മികവിനുള്ള അവാര്‍ഡ്ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായരും നിര്‍വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍