12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം

കോട്ടയം: ജില്ലയിലെ 26 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം നല്‍കി. പാലാ മുനിസിപ്പാലിറ്റിയുടെയും വാഴൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറയും 24 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളുടെ 95.30 കോടി യുടെ 3344 പദ്ധതികളും വാഴൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറ 6.56 കോടിയുടെ 80 പദ്ധതികളും പാലാ മുനിസിപ്പാലിറ്റിയുടെ 3.59 കോടിയുടെ 134 പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
പദ്ധതികളും കണക്കുകളും ഓണ്‍ലൈനായും പദ്ധതിരേഖയും തീരുമാനങ്ങളുടെ പകര്‍പ്പുകളും നേരിട്ടും ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്ന സംവിധാനമാണ് ഈ വര്‍ഷം നടപ്പാക്കിയത്. പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കുന്നതും ഓണ്‍ലൈനായാണ്.
ജില്ലാ ആസൂത്രണസമിതി അധ്യക്ഷ രാധാ വി. നായരുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ആര്‍. മോഹനന്‍, ആസൂത്രണസമിതി അംഗങ്ങളായ ഫില്‍സണ്‍ മാത്യു, ബിജു തോമസ്, സുധാ കുര്യന്‍, എന്‍.ജെ. പ്രസാദ് എന്നിവരും തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അംഗീകാരം ലഭിച്ച പദ്ധതികള്‍: എണ്ണവും തുകയും (കോടിയില്‍). കല്ലറ – 80 (2.14), മീനടം 87 (2.31), വെള്ളാവൂര്‍ 111 (3.80), കറുകച്ചാല്‍ 143 (3.15), അയര്‍ക്കുന്നം 175 (6.49), ചിറക്കടവ് – 210 (6.18), മാഞ്ഞൂര്‍ 179 (6.89), മുണ്ടക്കയം 250 (6.61), കൂട്ടിക്കല്‍ 113 (2.07), ഭരണങ്ങാനം 117 (3.23), കടുത്തുരുത്തി 120 (4.49), പുതുപ്പള്ളി 118 (3.36), ടി വി പുരം 108 (2.77), കരൂര്‍ 154 (3.82), എലിക്കുളം 129 (1.52), മുത്തോലി 129 (2.52), പനച്ചിക്കാട് 180 (5.86), മാടപ്പള്ളി 145 (4.65), വിജയപുരം 171 (5.09), ഞീഴൂര്‍ – 138 (2.91), അകലക്കുന്നം 118 (3.48), ചെമ്പ് 107 (4.31), മറവന്‍തുരുത്ത് 104 (3.37), കുറവിലങ്ങാട് 158 (4.16)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com