ചേര്‍ത്തല: മരുത്തോര്‍വട്ടം ഐ.വി.ആര്‍.സി.എല്‍ റോഡില്‍ സ്കൂളിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. പ്രദേശത്തെ കടകളില്‍ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്നുണ്ട്.
ഇത് സ്കൂള്‍ കുട്ടികള്‍ക്കും പരിസരവാസികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രദേശത്ത് തെരുവുവിളക്കുകള്‍ തെളിയാത്തത് മാലിന്യം തള്ളാന്‍ എത്തുന്നവര്‍ക്ക് സഹായകരമാകുന്നു.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തെരുവുവിളക്കുകള്‍ തെളിക്കണമെന്നും കേരള സ്റ്റേറ്റ് ഹ്യൂമന്‍റൈറ്റ്സ് വാച്ച് ജില്ലാ പ്രസിഡന്‍റ് നേമം ലോറന്‍സ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍