12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്ത് കിഴക്കന്‍ പ്രദേശത്തെ പ്രധാന റോഡായ തൈക്കൂട്ടം ഫെറി റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന നിരാഹാര സമരം നാലുദിവസം പിന്നിട്ടു.
നിരാഹാരമനുഷ്ഠിച്ച വിനോദ് ആലച്ചിറയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പി. ഷാജി നിരാഹാരം ആരംഭിച്ചു.
നിത്യേന നിരവധി വാഹനങ്ങളും നാട്ടുകാരും ആശ്രയിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് തകര്‍ച്ചമൂലം ജനങ്ങള്‍ ഏറെ പൊറുതിമുട്ടിയപ്പോഴാണ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ആരംഭിച്ചത്.പ്രദേശത്തെ കച്ചവടക്കാര്‍ കടകള്‍ അടച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com