ആലപ്പുഴ: സി.പി.എം നേതൃത്വത്തിലുള്ള ഭൂപരിഷ്കരണ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തിന്‍െറ ഉദ്ഘാടനം ചൊവ്വാഴ്ച കൈനകരിയില്‍ നടക്കും. കൈനകരി സൗത് വില്ലേജില്‍ പൂപ്പള്ളി കുടുംബം വക 52 ഏക്കര്‍ മിച്ചഭൂമിയില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ ഭൂസമരം ഉദ്ഘാടനം ചെയ്യും.
രാവിലെ ഒമ്പതിനാണ് കൈനകരിയില്‍ നിന്ന് പ്രകടനം നീങ്ങുക. നേതാക്കളായ ജി. സുധാകരന്‍ എം.എല്‍.എ, ജി. വേണുഗോപാല്‍, എന്‍. സോമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വളന്‍റിയര്‍മാര്‍ സമരഭൂമിയില്‍ പ്രവേശിക്കും. ലീഡര്‍ ജി. സുധാകരന്‍ കൊടി നാട്ടും. രണ്ടിന് നടക്കുന്ന ഭൂസമരം സി.പി.എം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സി.കെ. സദാശിവന്‍ എം. എല്‍.എയുടെ നേതൃത്വത്തില്‍ ഭൂമിയില്‍ പ്രവേശിക്കും. കോട്ടക്കല്‍ വിശ്വനാഥനാണ് ഉപനേതാവ്. മൂന്നിന് സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ചന്ദ്രാനന്ദനും നാലിന് ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍. നാസറും അഞ്ചിന് കെ. പ്രസാദും ആറിന് എം. സുരേന്ദ്രനും ഏഴിന് കെ.കെ. ചെല്ലപ്പനും എട്ടിന് സജി ചെറിയാനും ഒമ്പതിന് എ.എം. ആരിഫ് എം.എല്‍.എയും പത്തിന് ആര്‍. രാജേഷ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. കര്‍ഷക തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവര്‍ ഭൂസമരത്തില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ഡി. ലക്ഷ്മണന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍