12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed

ഉദ്യോഗസ്ഥ സംഘം തന്‍മടിക്കുളം സന്ദര്‍ശിച്ചു

ചെങ്ങന്നൂര്‍: തന്‍മടിക്കുളത്തിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന പരാതിയില്‍ നടപടി. മണ്ണ് സംരക്ഷണ വകുപ്പിലെ ഓവര്‍സിയര്‍ സുരേഷ്, സര്‍വേയര്‍ ജയരാജ് എന്നിവര്‍ തന്‍മടിക്കുളം സന്ദര്‍ശിച്ചു. മാന്നാര്‍ മേജര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തന്‍മടിക്കുളം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ അധീനതയിലുള്ള ഈ നീര്‍ത്തടം അധികൃതരുടെ അനാസ്ഥമൂലം നാലുവശവും ഇടിഞ്ഞ്, മണ്ണുമൂടി, കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരുന്നു. മുമ്പ് ഭക്തര്‍ കുളിച്ചുതൊഴാന്‍ ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. കുളത്തിന്‍െറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
മൂന്നുമാസം മുമ്പ് മഹാദേവ സേവാസമിതി സംഘടിപ്പിച്ച അഖിലകേരള രാമായണമേളയുടെ സമാപന സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ എന്നിവരെ കുളത്തിന്‍െറ ശോച്യാവസ്ഥ ബോധ്യപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം കുളം സന്ദര്‍ശിച്ചത്.
വി.എന്‍. ദാസ്, കെ.കെ. നായര്‍, വി.കെ. രാജു, കലാധരന്‍ കൈലാസം, ജനാര്‍ദനന്‍, ടൗണ്‍ വാര്‍ഡ് മെംബര്‍ കെ.എ. കരീം, ഷാജി കല്ലംപറമ്പില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com