വൈപ്പിന്‍: ചെറായി ബീച്ച് മേളയോടനുബന്ധിച്ച് കലാപരിപാടിക്കിടെ പ്രദേശവാസികളായ യുവാക്കളുടെ തല്ലുപിടിത്തത്തെ തുടര്‍ന്ന് മുനമ്പത്ത് സംഘര്‍ഷാവസ്ഥ. മുനമ്പം ഐ.ആര്‍ വളവിന് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തില്‍ ഏതാനും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശം സംഭവിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക്അപ്പ്വാനും നാലു ബൈക്കുകളും ബീച്ച്റോഡില്‍ മറ്റൊരു വലിയ വാഹനവും ആക്രമണത്തിനിരയായി. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ ബ്ളോക് പ്രസിഡന്‍റ് എം.പി. പ്രശോഭ്, എ.പി. പ്രിനില്‍, എ.കെ. ഗിരീഷ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം പി.വി. ലൂയിസ് എന്നിവര്‍ നേതൃത്വം നല്‍കി. ചെറായി ബീച്ച് ടൂറിസം മേളയോടനുബന്ധിച്ച് നടന്ന കലാപരിപാടിക്കിടെ മുനമ്പം പ്രദേശവാസികളായ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണമാണ് സംഭവമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ ഇരുവിഭാഗത്തിലെയുമായി പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍