12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

വൈസ് ചാന്‍സലര്‍ നിയമന സമിതി: തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്

കൊച്ചി: കേരള സര്‍വകലാശാലാ വൈസ്ചാന്‍സലറെ കണ്ടെത്താനുള്ള പാനലിലെ ഒഴിവിലേക്കുള്ള നിയമനകാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി ഉത്തരവ്. പാനലിലേക്ക് വി. ശിവന്‍കുട്ടി എം.എല്‍.എയെ നിയമിക്കാനുള്ള ഉത്തരവ് ഇതോടെ വൈകും.
തന്നെ സെനറ്റില്‍നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തും പാനലിലേക്ക് പകരക്കാരനെ തെരഞ്ഞെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടും എസ്.പി. ദീപക് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍െറ ഉത്തരവ്.
കേരള സര്‍വകലാശാലാ സെനറ്റ് അംഗമായി അഭിഭാഷക വിഭാഗത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ ദീപക് സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.
കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ അപമര്യാദയായി പെരുമാറിയെന്നും യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് ദീപക്കിനെതിരെ സര്‍ക്കാര്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തയക്കുകയായിരുന്നു. തുടര്‍ന്ന് സെനറ്റില്‍നിന്ന് ദീപക്കിനെ ഒഴിവാക്കുകയായിരുന്നു.
സെനറ്റ് അംഗത്വം നഷ്ടപ്പെട്ടതിലൂടെ സിന്‍ഡിക്കേറ്റംഗത്വവും നഷ്ടമായി. വി.സി നിയമനത്തിനുള്ള പാനലില്‍നിന്നും ഇതോടെ പുറത്തായി. ഇതേതുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്.
ഇതിനിടെ, പാനലിലേക്ക് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്താന്‍ വിജ്ഞാപനം ഇറങ്ങി. ഇതിനെയും ഹരജിക്കാരന്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറിയതിനെ തുടര്‍ന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ മാത്രം രംഗത്ത് അവശേഷിച്ചതോടെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് ഒഴിവാകുകയായിരുന്നു.
ശിവന്‍കുട്ടിയെ നിയമിക്കാനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ അയച്ചിരിക്കെയാണ് തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ്. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com