പള്ളുരുത്തി: ജീവിത സായാഹ്നത്തില്‍ ഒടുവില്‍ മോളിക്ക് വീടൊരുങ്ങുന്നു. നൂറോളം ചവിട്ടുനാടകങ്ങളില്‍ വേഷമിട്ട് സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുവരെ നേടിയിട്ടും ദാരിദ്രത്തില്‍ നിന്ന് മോളിക്ക് ഉയരാനായിരുന്നില്ല. ജനപ്രതിനിധിയും കാരു ണ്യം വറ്റാത്ത മനസ്സുകളും ഒരുമിച്ചതോടെ മോളിക്ക് സുരക്ഷിത വീടെന്ന സ്വപ്നത്തി ലേക്ക് ആദ്യകല്ലിട്ടു.
മോളിയുടെ വേദനയറിഞ്ഞ് സത്യന്‍ അന്തിക്കാട് തന്‍െറ ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തില്‍ മോളിക്ക് വേഷം കൊടുത്തിരുന്നു. തുടര്‍ന്ന് മറ്റുചില സിനിമകളിലും അവസരങ്ങള്‍ കിട്ടി. കേന്ദ്ര മന്ത്രി കെ.വി. തോമസ് രണ്ടുമാസം മുമ്പ് മോളിയുടെ ചോര്‍ന്നൊലിക്കുന്ന കുടിലിലെത്തി പുതുവര്‍ഷത്തില്‍ പുതിയ ഭവനമൊരുക്കുമെന്ന് വാക്ക് കൊടുത്തിരുന്നു. മന്ത്രിയുടെ വാഗ്ദാനപ്രകാരം മോളിയുടെ പഴയ കൂര പൊളിച്ചുമാറ്റി. തിങ്കളാഴ്ച പുതിയ ഭവനത്തിന് മന്ത്രി തറക്കല്ലിട്ടു.
ദോഹയിലെ വ്യവസായി സി.കെ. മേനോന്‍ ഭവന നിര്‍മാണത്തിന് സഹായിക്കാന്‍ തയാറായിട്ടുണ്ട്. വാധ്യാര്‍ കണ്‍സ്ട്രഷനാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നടി മോളിയുടെ ക്ഷണപ്രകാരം സത്യന്‍ അന്തിക്കാടും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പി.എ. അബു, കണ്ടക്കടവ് പള്ളി വികാരി ബേര്‍ളി വേലിക്കകം,ഫാ.ജോസി കണ്ടനാട്ടുതറ, എ.ബി. മാത്യു,ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. തങ്കച്ചന്‍,കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ പ്രദീപ്,അമ്മിണി ജോസ്,സോണി സേവ്യര്‍,ഫെലിക്സ് ആന്‍റണി എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍