12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഇംതിയാസ് വധം: രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

കൊച്ചി: ചിറ്റൂരില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇംതിയാസിന്‍െറ നഷ്ടപ്പെട്ട രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ അന്യസംസ്ഥാന തൊഴിലാളിയില്‍നിന്ന് കണ്ടെടുത്തു. ചേരാനല്ലൂരില്‍ കെട്ടിട നിര്‍മാണ സ്ഥലത്തെ തൊഴിലാളിയായ ബംഗാള്‍ സ്വദേശി വാസുദേവ മണ്ഡലിന്‍െറ (24) പക്കല്‍നിന്നാണ് പൊലീസ് ബ്ളാക്ബെറി ഫോണ്‍ പിടിച്ചെടുത്തത്. മൃതദേഹം കാണപ്പെട്ടതിനടുത്തുള്ള കാനയുടെ സമീപത്തുനിന്ന് സംഭവ ദിവസം പുലര്‍ച്ചെ കളഞ്ഞുകിട്ടിയതാണ് ഫോണെന്നാണ് വാസുദേവ മണ്ഡല്‍ പൊലീസിനോട് പറഞ്ഞത്. നിരക്ഷരനായ ഇയാള്‍ സിം പോലും മാറ്റാതെ ഫോണ്‍ ഉപയോഗിക്കുകയായിരുന്നത്രേ. പെരുമ്പാവൂരിനും ചേരാനല്ലൂരിനുമിടയില്‍ സഞ്ചരിച്ച ഇയാളുടെ ഫോണില്‍നിന്നുള്ള വിളികള്‍ പോയ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ചേരാനല്ലൂരിലെ ഒരു കെട്ടിട നിര്‍മാണ സൈറ്റിലുണ്ടെന്ന് പൊലീസിന് മനസ്സിലായത്. തുടര്‍ന്ന് തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, കളഞ്ഞുകിട്ടിയ ഫോണ്‍ ഉപയോഗിച്ചെന്നതല്ലാതെ വേറെ കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഇയാളെ കേസെടുക്കാതെ വിട്ടയച്ചു.
മൊബൈല്‍ ഫോണ്‍ കൈവശം വെച്ചത് കൊലപാതകവുമായി ബന്ധമില്ലാത്ത ആളാണെന്ന് വ്യക്തമായതോടെ പൊലീസ് വെട്ടിലായി. ഇതുവരെ പ്രതികളെക്കുറിച്ച് വ്യക്തമായ ഒരുസൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇംതിയാസ് ഉപയോഗിച്ചിരുന്ന മറ്റൊരു ഫോണ്‍ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. ചിറ്റൂരില്‍ താമസിക്കുന്ന ഫോര്‍ട്ടുകൊച്ചി വടക്കേവീട്ടില്‍ ഇംതിയാസ് (36) ബുധനാഴ്ച അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പിറ്റേന്ന് രാവിലെ വടുതല പാലത്തിന് സമീപത്തെ പെട്രോള്‍ പമ്പിനരികില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com