കണ്ണൂര്‍: പുതുവത്സരാഘോഷത്തിന്‍െറ ഭാഗമായുള്ള മദ്യകടത്ത് തടയാന്‍ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏഴുപേര്‍ അറസ്റ്റിലായി. 37 ലിറ്റര്‍ ചാരായം, 135 ലിറ്റര്‍ വാഷ്, 10 ലിറ്റര്‍ വിദേശമദ്യം, 14 ലിറ്റര്‍ ബിയര്‍ എന്നിവയും പിടികൂടി.
വീട്ടില്‍ ചാരായവാറ്റ് നടത്തിയ തളിപ്പറമ്പ് വയത്തൂര്‍ ചപ്പുംകരി പൗലോസിനെ ശ്രീകണ്ഠപുരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപും സംഘവും അറസ്റ്റ് ചെയ്തു. പേരട്ട, കൂട്ടുപുഴ റോഡില്‍ വയന്നൂര്‍ മട്ടിണിയില്‍ കരിന്തകരമറ്റത്തില്‍ ബേബിയെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ. രാധാകൃഷ്ണന്‍ അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് സ്വദേശി പള്ളത്ത് രാജനും അറസ്റ്റിലായി. മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. ആറ് ലിറ്റര്‍ വിദേശമദ്യം കടത്തിയതിന് മേലൂര്‍ ദീപു എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍